National News

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

  • 25th January 2024
  • 0 Comments

അസുഖം മാറാൻ ഗംഗയിൽ മുക്കിയാൽ മതിയെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ കാൻസർ ബാധിതനായ അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ്റെ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ കൈവിട്ട തരത്തിലാണ് സംസാരിച്ചത്. തുടർന്ന് എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ […]

National News

മകന്റെ സുരക്ഷയിൽ ആശങ്ക; എംബസിയിൽ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല; യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം

  • 5th March 2022
  • 0 Comments

മകന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഉടൻ തിരികെ എത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുൻപ് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്നും യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിന്റെ കുടുംബം. ”ഹർജോതിന്റെ ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തിൽ തുളഞ്ഞ് കയറി. ആശുപത്രിയിൽ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ യുക്രൈൻ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണെന്നും കുടുംബം പറഞ്ഞു. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഇടപെടമെന്നും വിദ്യാർത്ഥികളടക്കം […]

Kerala News

യുക്രൈൻ യുദ്ധം; കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മാതാപിതാക്കൾ

  • 27th February 2022
  • 0 Comments

റഷ്യന്‍ സേന അധിനിവേശ നീക്കങ്ങളുമായി കീവിലും ഖാര്‍കീവിലുമുള്‍പ്പെടെ പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഇന്ത്യന്‍ എംബസി കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും അതിര്‍ത്തികളിലേക്ക് എത്തിപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ആരും എത്തുന്നില്ലെന്നും ആരോപിച്ചുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഓരോ ദിവസവും വളരെക്കുറച്ച് വിദ്യാര്‍ത്ഥികളെ മാത്രം ഇന്ത്യയിലെത്തിക്കുന്ന രീതിക്ക് പകരമായി കൂടുതല്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലെത്തിച്ച് ദിവസവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. മറ്റ് രാജ്യങ്ങളില്‍ […]

Kerala News

മകളുടെ പ്രണയവിവാഹത്തിൽ എതിർപ്പ് ദുരഭിമാന ക്വാട്ടേഷൻ;കോഴിക്കോട് മാതാപിതാക്കള്‍ ഉൾപ്പെടെ അറസ്റ്റില്‍

  • 24th December 2021
  • 0 Comments

മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മാതാപിതാക്കളുടെ ക്വട്ടേഷൻ. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും അച്ഛനും ഉൾപ്പെടെ ഏഴ് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരയായിരുന്നു ആക്രമണം പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നുള്ള പെൺകുട്ടിയുടെ പ്രണയ വിവാഹത്തിന് വരന്റെ […]

Kerala News

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെ കരുതിയിരിക്കുക; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന ​ഗുരുതരമായ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഇതിനെതിരെ രക്ഷിതാക്കൾക്ക് ബോധ വൽക്കരണം നൽകുക എന്നതാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് ലക്‌ഷ്യം വെക്കുന്നത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം : രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം […]

Kerala

മാതാപിതാക്കൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത ഡോക്ടർ മേരിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

  • 16th July 2020
  • 0 Comments

അമ്മയും അച്ഛനും ക്വാറൻ്റൈനിൽ പോകേണ്ടി വന്ന സാഹചര്യത്തിൽ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത സംരക്ഷിച്ച സംഭവത്തെ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. ഈ മഹാമാരിയെ നമ്മൾ മാറിക്കടക്കുമെന്ന ആത്മവിശ്വാസം കുറിപ്പിലൂടെ മുഖ്യ മന്ത്രി പങ്കു വെക്കുന്നു, അഭൂതപൂർവമായ ഒരു പ്രതിസന്ധിയിലൂടെ നമ്മൾ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രോഗത്തിനു വിട്ടുകൊടുക്കാതെ ഓരോ മനുഷ്യന്റേയും ജീവൻ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ […]

Kerala

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി രക്ഷിതാക്കളും സാക്ഷിയും

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി സാക്ഷിയും രക്ഷിതാക്കളും. അഞ്ചാം സാക്ഷി അബ്ബാസിനെ പല തവണ ആവശ്യപ്പെട്ടിട്ടും വിസ്തരിച്ചില്ലെന്ന് അബ്ബാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകില്ലെന്നും അബ്ബാസ് പറഞ്ഞു. നേരത്തെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഗൗനിച്ചില്ലെന്നും ആത്മഹത്യയാണെന്ന് പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞെന്നും ഇദ്ദേഹം വ്യക്തമാക്കി. ഒമ്പതുവയസ്സുകാരി തൂങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും കുട്ടിയെ കൊന്ന ശേഷം കെട്ടിത്തൂക്കിയതാവാമെന്നും ഇദ്ദേഹം പറഞ്ഞു. […]

error: Protected Content !!