എറണാകുളത്തിന് ഇത് ഓണസമ്മാനം; പാറപ്പുറം–വല്ലംകടവ് പാലം തുറന്നു
കൊച്ചി : എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമായി പാറപ്പുറം–വല്ലംകടവ് പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശേരി പ്രദേശങ്ങളെ വികസനക്കുതിപ്പിലേക്ക് നയിക്കുന്ന പാറപ്പുറം–വല്ലംകടവ് പാലം പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. ബെന്നി ബെഹ്‌ന്നാൻ എം പി, അൻവർ സാദത്ത് എംഎൽഎ എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. പെരുമ്പാവൂര്‍,- ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 23 കോടി ചെലവിലാണ് നിർമിച്ചത്. പാലത്തിന് 2016ലാണ് എൽഡിഎഫ് സർക്കാർ തുക അനുവദിച്ചത്. 2016ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം […]
