പാറമേക്കാവ് ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ
പാറമേക്കാവ് ക്ഷേത്ര പറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേർന്നുള്ള ഭാഗത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒന്നര ആൾ പൊക്കത്തിലുള്ള ചെടികൾ പൊന്തക്കാടിനുള്ളിൽ തഴച്ചുവളരുകയായിരുന്നു. കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തൊഴിലാളികൾ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ എക്സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് അന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. കഞ്ചാവ് നട്ടുവളർത്തിയതായി […]