ശാസ്‌ത്രോത്സവത്തില്‍ ഉജ്ജ്വല നേട്ടവുമായി പറമ്പില്‍ കടവ് എം.എ.എം.യു.പി സ്‌കൂള്‍
പറമ്പില്‍ബസാര്‍: ഈ വര്‍ഷത്തെ കുന്ദമംഗലം ഉപജില്ലാ ശാസ്ത്രമേളയില്‍ യുപി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐടി മേളയില്‍ റണ്ണറപ്പും നേടി ഉന്നത വിജയം കരസ്ഥമാക്കി പറമ്പില്‍ കടവ് എം.എ എം യു .പി സ്‌ക്കൂള്‍. പറമ്പില്‍ ബസാറിലെ മൂന്ന് വിദ്യാലയങ്ങളിലായി നടന്ന ശാസ്ത്രമേളയിലാണ് സ്‌കൂള്‍ മികച്ച വിജയം സ്വന്തമാക്കിയത്. എല്‍പി യുപി വിഭാഗം ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മികച്ച പ്രകടനം കാഴ്ച വെച്ച് വിദ്യാലയം നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

