Kerala News

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ട് പോകണമെന്ന് നിർബന്ധമില്ല; കെ കൃഷ്‌ണൻ കുട്ടി

  • 7th April 2023
  • 0 Comments

അരിക്കൊമ്പന്റെ പ്രശ്‌നം കോടതിയുടെ പരിഹരിക്കാനാണ് ശ്രമമെന്നും കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ട് പോകണമെന്ന് സർക്കാരിന് യാതൊരു നിർബന്ധവും ഇല്ലെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി.അതേ സമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.സമീപിയ്ക്കാൻ തീരുമാനം. മുതലമട പഞ്ചായത്തും കോടതിയെ സമീപിക്കും. ഒരു കാരണവശാലും കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരാൻ സമ്മതിക്കില്ലെന്ന പൊതു വികാരമാണ് നെൻമാറ എംഎൽഎ കെ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്നത്. ജനവാസ മേഖലയായ […]

Kerala News

അരിക്കൊമ്പനെ വേണ്ട; പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം

  • 6th April 2023
  • 0 Comments

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ത സമിതി തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് മാര്‍ച്ച് നടത്തി.നാളെ സർവകക്ഷി യോഗം ചേർന്ന് തുടര്‍ സമരങ്ങള്‍ തീരുമാനിക്കുമെന്ന് കെ ബാബു എംഎല്‍എ അറിയിച്ചു. ആനയെ എത്തിക്കുന്ന ഒരുകൊമ്പന്‍ റേഞ്ചിനു അടുത്തു തന്നെയാണ് കുരിയാര്‍ കുറ്റി ആദിവാസി കോളനി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെന്‍മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി […]

Kerala News

പാലമില്ല;പറമ്പിക്കുളത്ത് രോഗിയെ ആശുപത്രിയിലെത്തിച്ചത് മുളമഞ്ചലിൽ ഏഴുകിലോമീറ്റർ ചുമന്ന്

  • 13th September 2022
  • 0 Comments

പറമ്പിക്കുളം ഓവൻപാടി കോളനി പാലമില്ലാത്തതിനാൽ ഊരില്‍നിന്ന് രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മുളമഞ്ചലില്‍ ചുമന്നത് ഏഴുകിലോമീറ്റര്‍.2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നു പോയത്. പിന്നീട് പാലം നിർമിക്കാൻ നിരവധി തവണ അപേക്ഷ നൽകി. എന്നാൽ ഇതുവരെ പാലം നിർമിച്ചിട്ടില്ല.0 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഞായറാഴ്ച ഛര്‍ദിയെത്തുടര്‍ന്ന് ബോധരഹിതയായ മണി കാളിയപ്പനെയാണ് (48) ഏഴ് കിലോമീറ്റര്‍ മഞ്ചലില്‍ ചുമന്ന് സാഹസികമായി പുഴ കടത്തി ആശുപത്രിയിലെത്തിച്ചത്. ഇവരെ ചുമന്ന് തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ എത്തിച്ചശേഷം ജീപ്പില്‍ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Kerala News

പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ മുന്‍കരുതലെടുക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

  • 18th July 2022
  • 0 Comments

പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഷട്ടറുകള്‍ തുറക്കുന്നത് ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പാലക്കാട് ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴ കാരണം റിസര്‍വോയറില്‍ ജലനിരപ്പുയരുന്നതിനാല്‍ ജൂലൈ18 മുതല്‍ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാന്‍ […]

error: Protected Content !!