Kerala kerala

കേരള സര്‍വകലാശാല വിസിക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം: കേരള സര്‍വകലാശാല വിസിക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം. വിസി ആര്‍എസ്എസിന്റെ ദാസ്യപ്പണിയെടുക്കുന്നു എന്നാണ് മുഖപ്രസംഗത്തിലെ ആരോപണം. സര്‍വകലാശാല വിസിയാകാനുള്ള അടിസ്ഥാന യോഗ്യത പോലും മോഹനന്‍ കുന്നുമ്മലിനില്ലെന്നും സംഘപരിവാര്‍ ഏജന്റ് ആയി പ്രവര്‍ത്തിച്ച് സര്‍വകലാശാലയെ തകര്‍ക്കുകയാണ് വിസിയുടെ ലക്ഷ്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സംഘപരിവാര്‍ ഒത്താശയോടെ സര്‍വകലാശാലയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സര്‍വകലാശാലകളെ സംഘപരിവാറിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്നു. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖ അല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണമെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

kerala Kerala kerala politics

‘ഇത് തിരുത്തല്ല, തകര്‍ക്കല്‍’; ഡോ. ഹാരിസ് ചിറക്കലിനെതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രം

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രത്തില്‍ മുഖപ്രസംഗം. ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന് ‘ഇത് തിരുത്തല്ല, തകര്‍ക്കല്‍’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പരസ്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സി.പി.എം മുഖപത്രത്തിലെ വിമര്‍ശനം. ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നു. പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും […]

Kerala kerala

ജനശബ്ദം ന്യൂസ് ഓണപ്പതിപ്പ് (ജീവനം) നീന്തല്‍താരം ഒളിമ്പ്യന്‍ ധീനിധി പ്രകാശനം ചെയ്തു

  • 9th September 2024
  • 0 Comments

ബംഗളൂരു: ജനശബ്ദം പത്രത്തിന്റെ ഓണം പ്രത്യേക പതിപ്പ് ‘ജീവനം ‘ ഒളിമ്പ്യനും നീന്തല്‍ താരവുമായ ധീനിധി ദിസിന്‍ങ്കു പ്രകാശനം ചെയ്തു. കര്‍ണാടകയിലെ നാഷണല്‍ റൂറല്‍ ലിവ്ലി ഹുഡ് മിഷന്‍ ( സഞ്ജീവനി )സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം.കെ അലി ആദ്യ കോപ്പി ഏറ്റുവാങ്ങി.ധീനിധിയുടെ ബാംഗ്ലൂരിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സിറാജ് പുത്തന്‍ പുരയില്‍ (സ്‌നൈഡര്‍ ഇലക്ട്രിക്കല്‍സിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ ) , ധീനിധിയുടെ അമ്മ ജസ്സീത്ത തുടങ്ങിയവര്‍ പങ്കെടുത്തു.ചെറുപ്പത്തില്‍ നീന്തല്‍ പഠിക്കാന്‍ തുടങ്ങിയ പ്രായത്തില്‍ വെള്ളത്തില്‍ […]

error: Protected Content !!