വെള്ളക്കടലാസ് ചോദിച്ചപ്പോൾ പുറത്ത് പോയി വാങ്ങിവരാന്‍ അധികൃതര്‍; കലഹിക്കാൻ മനസില്ല ;ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം
വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് വ്യത്യസ്തരീതിയിൽ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ്.മണ്ണാർക്കാടാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ ഓഫീസിൽ നിന്ന് എ ഫോർ ഷീറ്റ് ചോദിച്ച, ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായിയെ മടക്കി അയക്കുകയും പുറത്ത് പോയി പേപ്പർ വാങ്ങാൻ അധികൃതർ പറയുകയും ചെയ്തു.ഇതിന് പിന്നാലെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി. പേപ്പറില്ലെന്ന് പറഞ്ഞ ഓഫീസിലേക്ക് പ്രസിഡന്റ് ഒരു ബണ്ടിൽ പേപ്പറും 20 പേനകളും എത്തിച്ചു നൽകി.കഴിഞ്ഞ […]
