ഒ പനീർസെൽവത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി;പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഔട്ട് ആക്കൽ
മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർസെൽവത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി അണ്ണാഡിഎംകെ.ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടിയുണ്ടായത്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.പനീർസെൽവം ഡിഎംകെ ഭരണത്തിനൊപ്പം നിൽക്കുന്നുവെന്നും ഭരണകക്ഷി നേതാക്കളുമായി ബന്ധമുണ്ടെന്നും എഐഎഡിഎംകെയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. പാർട്ടി താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായാണ് ഒപിഎസ് പ്രവർത്തിച്ചത്. പളനിസ്വാമിക്കൊപ്പം ജൂൺ 23-ന് അദ്ദേഹം സംയുക്തമായി വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗം നിർത്തിവയ്ക്കാൻ പൊലീസിനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള […]
