തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള രണ്ടാം ദിവസത്തെ നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രണ്ടാം ദിവസം ആയഞ്ചേരി, വില്ല്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍, തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്,കായണ്ണ, കൂത്താളി ,പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്. പഞ്ചായത്ത്, വാര്‍ഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവര്‍ഗ സംവരണം ക്രമത്തില്‍ ആയഞ്ചേരി പഞ്ചായത്തിലെ സ്ത്രീസംവരണ വാര്‍ഡുകള്‍- വാര്‍ഡ് 05 കടമേരി, […]


