ഗുജറാത്തിൽ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം; രണ്ട് പേർ മരണപ്പെട്ടു; 15 പേർക്ക് പരിക്ക്
ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. ഇന്ന് രാവിലെ പത്ത് മണിയോടെ നടന്ന സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെടുകയും15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു . ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.”സ്ഫോടനത്തിലും തുടർന്നുള്ള തീപിടുത്തത്തിലും 15 ഓളം തൊഴിലാളികൾക്ക് പരുക്കേറ്റു. അവരെ വിവിധ ആശുപത്രികളിലേക്ക് […]