പിണറായിക്ക് പിന്തുണ; നവ കേരള സദസില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനും;കോണ്‍ഗ്രസിന്റെ ഡിസിസി അംഗവും തിരൂരിലെ നവകേരള സദസ്സില്‍
മലപ്പുറം: നവകേരള സദസില്‍ പങ്കെടുക്കാനെത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സയ്യിദ് ഹസീബ് തങ്ങള്‍. ‘നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിയ്ക്കണമെന്ന് ഹസീബ് തങ്ങള്‍. നാട്ടുകാരന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും പറഞ്ഞു. മലപ്പുറം ഡിസിസി മുന്‍ അംഗം സി മൊയ്തീനും തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. ഇരുവരും യോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് പിപി ഇബ്രാഹം മാസ്റ്ററും നവകേരള സദസിലെ യോഗത്തിനെത്തിയിരുന്നു.
