Trending

പമ്പാ മണല്‍ക്കടത്ത് വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ

  • 15th September 2020
  • 0 Comments

കൊച്ചി: പമ്പാ മണല്‍ക്കടത്തിലെ കേസിൽ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിന് സ്റ്റേ. വിജിലന്‍സ് അന്വേഷണത്തിനാണ് ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വലിയ ആരോപണങ്ങളിലൊന്നായിരുന്നു പമ്പയിലെ മണല്‍ക്കടത്ത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ആ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എതിര്‍കക്ഷിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടയുകയായിരുന്നു.

Kerala

പമ്പാ ഡാം തുറക്കാന്‍ സാധ്യത

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നു (ഓഗസ്റ്റ് 8) പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. മൂഴിയാർ അണക്കെട്ടിന്റെ ഒന്നും മൂന്നും ഷട്ടറുകൾ പത്ത് സെ.മീ വീതം ഇന്നുയർത്തി ഉയർത്തി. ആകെ 20 […]

error: Protected Content !!