International

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസ്

  • 23rd September 2025
  • 0 Comments

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസും. ഐക്യരാഷ്ട്രസഭയിലാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം പറഞ്ഞത്. സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നുവെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ ന്യായീകരിക്കാൻ ആകില്ലെന്നും മാക്രോൺ പ്രതികരിച്ചു. യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നി രാജ്യങ്ങൾ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ബെൽജിയം, ലക്സംബർഗ്, മാൾട്ട, അൻഡോറ, സാൻ മറിനോ എന്നി രാജ്യങ്ങളും ഉടൻ പലസ്തീനെ അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലിയിൽ വൻ പ്രതിഷേധം നടക്കുകയാണ്. […]

error: Protected Content !!