അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞു രണ്ടു മരണം; കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു
ആലപ്പുഴ:അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു മരണം. അപകടത്തിൽ കാണാതായ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍റെയും (17) ചെറുകോൽ സ്വദേശി വിനീഷിന്റെയും (37) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. നാല് പേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. കൂടെയുള്ള രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സിനും പുറമെ സ്കൂബാ ഡൈവിങ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം. […]