Kerala News

പളളി തർക്കം: പ്രശ്നപരിഹാരത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് യാക്കോബായ സഭ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം

പള്ളിതർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. പള്ളി തർക്കത്തിൽ നിയമ നിർമാണമാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് യാക്കോബായ സഭ. നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. രാപ്പകൽ സഹന സമരത്തിന് പിന്നാലെയാണ് സഭ നിരാഹാര സത്യാഗ്രഹത്തിലേയ്ക്ക് കടക്കുന്നത്. സമരം സർക്കാരിനെതിരല്ലെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ട്വന്റിഫോറിനോട് […]

Kerala News

കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

  • 7th January 2021
  • 0 Comments

കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചാണ് സ്റ്റേ ചെയ്തത്. ഹര്‍ജി വീണ്ടും ഈ മാസം 15ന് പരിഗണിക്കും. കോടതി വിധി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ സമയം ഇതിന് ആവശ്യമാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കോതമംഗലം പള്ളി സിആര്‍പിഎഫ് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തര്‍ക്കം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്. പുനഃപരിശോധനാ ഹര്‍ജി […]

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ

  • 29th October 2020
  • 0 Comments

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ. പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശാബന്ധങ്ങളും അവസാനിപ്പിക്കുന്നതായി യാക്കോബായ സുറിയാനി സഭ അറിയിച്ചത്. ഇതുസംബന്ധിച്ച് സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുഹന്നദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകാരം നല്‍കി. സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ എല്ലാ ഭദ്രാസന മെത്രാപ്പൊലീത്തമാര്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്. മാമോദീസ, വിവാഹം,ശവസംസ്‌കാരം […]

കുരിശിൽ കേറിയുള്ള ഫോട്ടോയെടുപ്പ്; കക്കാടം പൊയിലിൽ സമരവുമായി ക്രിസ്തീയ സംഘടനകൾ

മലമുകളില്‍ സ്ഥാപിച്ച കുരിശിനെ അനാദരിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുത്തെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകള്‍. കോഴിക്കോട് കക്കാടംപൊയിലില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോയെടുത്തിരുന്നു. ഇത് നാട്ടുകാരിൽ ചിലര്‍ ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവാക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. കുരിശിനു ചുറ്റും നൃത്തം വെയ്ക്കുന്നതിന്റെയും അതിനു മുകളിൽ കയറി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. കുരിശിനെ അധിക്ഷേപിക്കുന്ന നടപടികളാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ […]

Kerala

തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • 22nd June 2020
  • 0 Comments

തിരുവനന്തപുരം: ജില്ലയിൽ ഇളവുകളിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കൽ, സോപ്പിട്ട് കൈകഴുകൽ തുടങ്ങിയവ കടകൾ, ഓഫീസുകൾ, വീടുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശക്തമായി നടപ്പാക്കും. നഗരത്തിൽ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളിൽ അഞ്ചുമുതൽ 10 വരെ ആളുകളേ പങ്കെടുക്കാവൂ. ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം നടപ്പാക്കണമെന്ന് യോഗം സർക്കാരിനോടും അഭ്യർഥിച്ചു. […]

Local

കൊറോണ പ്രതിരോധം;കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാനില്‍ ജമാഅത്ത് നമസ്‌കാരവും ജുമുഅയും നിര്‍ത്തിവെച്ചു

കുന്ദമംഗലം; കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്ദമംഗലം മസ്ജിദുല്‍ ഇസ്ലാമില്‍ ജമാഅത്ത് നമസ്‌കാരവും ജുമുഅയും നിര്‍ത്തിവെച്ചു. മസ്ജിദുല്‍ ഇഹ്‌സാന്‍ കമ്മറ്റി സെക്രട്ടറി സി അബ്ദുറഹ്മാന്‍ ആണ് ഈ കാര്യം അറിയിച്ചത്,

News

രണ്ടായിരത്തോളംപേര്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാന്‍ സൗകര്യവുമായി പേരുമല വലിയപള്ളി ഒരുങ്ങി

വെഞ്ഞാറമൂട്; പേരുമല വലിയപള്ളി ഏഴിന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. 75 വര്‍ഷം പഴക്കമുണ്ടായിരുന്ന തടികൊണ്ടുള്ള പഴയ പള്ളി നിന്ന സ്ഥലത്താണ് വലിയ പള്ളി പണിതിരിക്കുന്നത്. 13000 ചതുരശ്രയടി വിസ്തൃതിയുള്ള മസ്ജിദില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്. പേര്‍ഷ്യന്‍ മാതൃകയിലാണ് ഇരുനിലപ്പള്ളി പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാധാരണ കാണുന്ന വൃത്താകൃതിയിലുള്ള മിനാരങ്ങള്‍ക്ക് പകരം ചതുരാകൃതിയിലാണ് മിനാരങ്ങള്‍ പണിതിട്ടുള്ളത്. മൂന്ന് താഴികക്കുടങ്ങളും പണിതിട്ടുണ്ട്. മുഖ്യപുരോഹിതന്റെ പ്രസംഗപീഠവും ദര്‍ബാറും ഉള്‍പ്പെടെ എല്ലാം തേക്കിലാണ് തീര്‍ത്തിരിക്കുന്നത്. വാഹന പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. ആയിരത്തോളം കുടുംബങ്ങള്‍ […]

error: Protected Content !!