Kerala News

പോലീസിനെ വെല്ലുവിളച്ച ശേഷം ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ;ഗുണ്ട പല്ലൻ ഷൈജു പിടിയിൽ

  • 7th February 2022
  • 0 Comments

കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ.വയനാട്ടിലെ റിസോട്ടിൽ നിന്നാണ് മലപ്പുറം കോട്ടക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമം ചുമത്തി ഇയാളെ തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു.കുപ്രസിദ്ധ ​ഗുണ്ട കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം പല്ലൻ ഷൈജു മുങ്ങുകയായിരുന്നു. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ . വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം “ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ […]

error: Protected Content !!