ഫാസ് ടാഗിലെ മിച്ച തുകയെ ചൊല്ലി തർക്കം; പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം
തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം. ഫാസ് ടാഗ് കാർഡിലെ മിച്ച തുകയെ ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കും രണ്ട് തവണ ഉണ്ടായ സംഘർഷം കയ്യാങ്കളിയിലാണ് അവസാനിച്ചത്. കാർ യാത്രക്കാരായ മൂന്ന് പേർക്കും ടോൾ ജീവനക്കാരായ നാലു പേർക്കും പരിക്കേറ്റു. ഗുരുതരമായ പരിക്കുകളൊന്നും തന്നെയില്ല. ഫാസ് ടാഗ് കാർഡിൽ മിച്ചതുക ഇല്ലെങ്കിൽ ഇരട്ടി ടോൾതുക നൽകേണ്ടി വരും. ഇതാണ് പ്രതിഷേധത്തിന് കാരണം. പ്രതിദിനം നാൽപ്പതിനായിരം വാഹനങ്ങൾ കടന്ന് പോകുന്ന […]