ഉദയ്പൂർ കൊലപാതകം ദുരൂഹം;പ്രവാചകനെ അധിക്ഷേപിച്ച് മുസല്‍മാന്റെ വിശ്വാസം തകര്‍ക്കാനാവില്ല,ഇത്തരം കലാപങ്ങൾ പ്രവാചക സ്നേഹമല്ല
പ്രവാചക നിന്ദക്കെതിരെ പ്രതികരണവുമായി പാളയം ഇമാം ഡോ വി പി സുഹൈബ് മൌലവി.ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാർദം ചോദ്യം ചെയ്യപ്പെട്ടു. സുപ്രീം കോടതി അടക്കം പ്രവാചക നിന്ദയിൽ ഇടപെട്ടു. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരുകളും നീതിപീഠവും ശ്രദ്ധിക്കണം. രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണെന്നും ഇതുമായി ബന്ധപ്പെട്ട കലാപങ്ങൾ പ്രവാചക സ്നേഹമല്ലെന്നും പാളയം ഇമാം പറഞ്ഞു.പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണ്. അതിൽ വശംവദരാകരുത്.ഇത്തരക്കാരുടെ ലക്ഷ്യം രാഷ്ട്രീയ ലാഭം കൊയ്യൽ ആണ്. ഇത്തരം കൊലപാതകകങ്ങൾ പ്രവാചക സ്നേഹമല്ല. […]

