ഇസ്രയേൽ-പലസ്തീന്‍ യുദ്ധം; ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒളിത്താവളങ്ങള്‍ നാമവശേഷമാക്കും. ഹമാസിനെ ഇല്ലാതാക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി അതേസമയം നിരവധി ഇസ്രയേലി സൈനികരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചേരും. അതീവ രഹസ്യമായാണ് യോഗം ചേരുന്നത്. യു എന്‍ ഉടനടി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ കൗണ്‍സിലില്‍ വച്ച് ശക്തമായി അപലപിക്കണമെന്ന് […]
