പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി
എറണാകുളം : പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു. രാവിലെ 9 മണിയോടെ തന്നെ പാലം പൊളിക്കലിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു.ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് പ്രവർത്തികൾക്ക് തുടക്കമായത്.നിർമ്മാണത്തിലുണ്ടായ പാക പിഴകളാണ് പാലം പൊളിച്ചു പണിയാനുള്ള സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. നവീകരണ ജോലികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. […]
