Kerala

പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും

  • 7th March 2021
  • 0 Comments

പുതുക്കിപ്പണിത പാലാരിവട്ടം മേൽപാലം ഇന്ന് തുറക്കും. വൈകിട്ട് നാല് മണിക്കാണ് പാലം തുറന്നു നൽകുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. പാലത്തിന്‍റെ അവാസന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂ‍ർത്തിയായി. അഞ്ച് മാസം കൊണ്ട് നിർമിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും..പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർനിർമിച്ചത്. […]

News

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയില്‍

  • 3rd September 2020
  • 0 Comments

അറ്റക്കുറ്റണി നടത്തിയാല്‍ പാലത്തിന് ആയുസ് കുറവായിരിക്കുമെന്ന് കാണിച്ച് പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തകര്‍ന്ന പാലം അറ്റക്കുറ്റ പണി നടത്തിയാല്‍ 20 വര്‍ഷമേ ആയുസ്സുണ്ടാക്കൂ, എന്നാല്‍ പുതിക്കി പണിതാല്‍ 100 വര്‍ഷം വരെ പാലം നിലനില്‍ക്കുമെന്ന് കാട്ടിയാണ് നിലവിലെ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ കേരളം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും. പാലാരിവട്ടം പാലം കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ […]

Kerala News

പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം, ഈ ശ്രീധരന് മേല്‍നോട്ട ചുമതല

  • 16th September 2019
  • 0 Comments

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലെ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയത്നിര്‍മിക്കാനാണ് തീരുമാനം. നിര്‍മാണത്തിന്റെമേല്‍നോട്ട ചുമതല ഇ ശ്രീധരാനിയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ മാസത്തില്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പാലത്തിന്റെ നിര്‍മാണത്തിലെ പൊതുമേല്‍നോട്ടം വഹിക്കണമെന്ന് ഇ ശ്രീധരനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം ഈ ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും […]

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.പാലത്തിന്റെ അവസ്ഥ വിലയിരുത്തി ഇ.ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്ന് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മുൻ മന്ത്രിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. യു ഡി എഫ് ഭരണകാലത്ത് നിർമ്മിച്ച പാല നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പരിശോധനയ്ക്കു ശേഷം അധികൃതർ അറിയിച്ചിരുന്നു. വർഷങ്ങൾ ഈടു നിൽക്കേണ്ട പാലം കുറഞ്ഞ വർഷത്തിനുള്ളിൽ തന്നെകേടുപാടുകൾ സംഭവിച്ച് യാത്രയ്ക്ക് അനുയോജ്യമല്ലാതായി […]

error: Protected Content !!