പാലക്കൽ ഗ്രൂപ്പ് ഓണകിറ്റ് വിതരണം നടത്തി
ജീവകാരുണ്യ രംഗത്തും,വ്യവസായിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പാലക്കൽ ഗ്രൂപ്പ് ഓണകിറ്റ് വിതരണം നടത്തി.സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കൊപ്പം എന്നും നില കൊണ്ടിരുന്ന പാലക്കൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ,പാലക്കൽ ഗ്രൂപ്പ് കമ്പനികളുടെ ആഭിമുഖ്യത്തിൽ നിർധനരായ 1500ലധികം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. കുന്ദമംഗലം ഗ്രാനൈറ്റ് കമ്പനിയിൽ നടന്ന പരിപാടിയിൽ, ടി വേലായുധൻ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ചോയി മഠത്തിൽ ബൈജു അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. […]