Kerala News

പാലക്കാട് ഇരട്ട കൊലപാതകം; ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾ സുബൈറിന്റെ പോസ്റ്റ് മോർട്ടത്തിൽ പങ്കെടുത്തു; നിർണായക തെളിവുകൾ പുറത്ത്

  • 19th April 2022
  • 0 Comments

പാലക്കാട്ടെ തുടർ കൊലപാതകങ്ങളിൽ നിർണായക തെളിവുകളുമായി പോലീസ്. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾ സുബൈറിന്റെ പോസ്റ്റ് മോർട്ടം നടക്കുമ്പോൾ ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നതായ തെളിവുകളാണ് പോലീസിന് ലഭിച്ചത്. സുബൈറിന്റെ പോസ്റ്റ് മോർട്ടം നടക്കുമ്പോൾ ആശുപത്രിയിലുണ്ടായ പ്രതികൾ അവിടെനിന്ന് എത്തിയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ […]

Kerala News

പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം; എം ബി രാജേഷ്

  • 17th April 2022
  • 0 Comments

കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെന്ന് സ്‌പീക്കർ എം ബി രാജേഷ് . കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീഷം അട്ടിമറിക്കാനാണ് ശ്രമം. ആലപ്പുഴയിൽ ആ ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ മറ്റൊരു സ്ഥലം തെരഞ്ഞെടുത്തിരിക്കയാണ്. വ്യാപകമായി സംഘർഷമുണ്ടാക്കാനുള്ള നീക്കമാണിത്. ഇതിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള വർഗീയ ശക്തികളാണ്. വർഗീയ വിഭജനം സൃഷ്ടിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. മറ്റെല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട്, കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ, വർഗീയ വിഭജനം തീവ്രമാക്കി […]

error: Protected Content !!