പാലക്കാട് പോക്സോ കേസിലെ തട്ടിക്കൊണ്ടുപോയ ഇരയെ കണ്ടെത്താനായില്ല;കൊണ്ടുപോയത് അമ്മയുള്‍പ്പെട്ട സംഘമെന്ന് മുത്തശ്ശി,
പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല മുത്തശ്ശിയുടെ സംരക്ഷണയിൽ ഇരിക്കെയാണ് അതിജീവിതയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. കുട്ടി നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ രക്ഷിതാക്കളുടെ ഫോണുകളും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ചിരുന്നു. സംഘമെത്തിയ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ മാസം […]
