ജയ്ശ്രീറാം ബാനറില്‍ പ്രതിഷേധിച്ച് ദേശീയ പതാക ഉയര്‍ത്തിയ സംഭവം; ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയുമായി യുവമോര്‍ച്ച
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതിയുമായി യുവമോര്‍ച്ച. ഡി.വൈ.എഫ്.ഐ ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പരാതി. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. ദേശീയപതാക ദുരുപയോഗം ചെയ്‌തെന്നും യുവമോര്‍ച്ച പരാതിയില്‍ പറയുന്നു. നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ […]
