അമ്മയും നവജാത ശിശുവും മരിച്ച സംഭവം, ചികിത്സയില്‍ പിഴവില്ലെന്ന് ഐഎംഎ, പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ
തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് ഐഎംഎ. ഐശ്വര്യയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്നും അമിതമായ രക്തസ്രാവമുണ്ടാകുമ്പോള്‍ ചെയ്യേണ്ട ശാസ്ത്രീയമായ എല്ലാ ചികിത്സകളും നല്‍കിയിട്ടുണ്ടെന്നും ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. അതേസമയം, ഐഎംഎയുടെ പ്രസ്താവനക്കെതിരെ കുടുംബം രംഗത്തെത്തി. ചികിത്സാ പിഴവല്ലെന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ലെന്ന് […]
