ഡിസിസി അധ്യക്ഷപ്രതിസന്ധി മാറാതെ കോണ്‍ഗ്രസ്; പാലക്കാടും പടയൊരുക്കം
ഡിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിക്കാതെ കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനായി പരിഗണിക്കുന്നതിനെതിരെയാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ എംഎല്‍എ വിടി ബല്‍റാമിനെയോ എ തങ്കപ്പനെയോ സി ചന്ദ്രനെയോ ഗോപിനാഥിന് പകരം ഡിസിസി അധ്യക്ഷനാക്കണം എന്നാണ് ആവശ്യം. എന്നാല്‍ എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത്തില്‍ ഗോപിനാഥിനും പങ്കുണ്ടെന്നാണ് എതിര്‍ പക്ഷം ചൂണ്ടികാട്ടുന്നത്. പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കൂട്ടുനിന്നവര്‍ക്ക് […]
