ഷാജഹാന്‍ വധം; മരണം രക്തംവാര്‍ന്ന്, കൈയ്ക്കും കാലിനും വെട്ടേറ്റു, കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലമ്പുഴ കൊട്ടേക്കാട് സ്വദേശികളായ നവീന്‍ (28), സിദ്ധാര്‍ഥന്‍ (24) എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. മലമ്പുഴ കവഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ ആറുപേരെക്കൂടി ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം, കൊലപാതകത്തിന് ശേഷം പ്രതികള്‍ ബാറില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊലപാതക സംഘത്തിലെ മൂന്ന് പേരാണ് ബാറിലെത്തിയത്. ചന്ദ്ര നഗറിലെ ബാറിലാണ് നവീന്‍ […]