Health & Fitness Kerala News

പക്ഷിപ്പനി ആശങ്ക വേണ്ട ; മുട്ടയും ഇറച്ചിയും കഴിക്കാം

  • 6th January 2021
  • 0 Comments

സംസ്ഥാനത്ത് ചില ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് […]

International News

കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പക്ഷിപ്പനി; ജപ്പാനില്‍ മാത്രം 30 ലക്ഷം വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കി

  • 6th January 2021
  • 0 Comments

കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പക്ഷിപ്പനി. ജപ്പാനില്‍ മാത്രം മുപ്പതുലക്ഷം വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. ഏഷ്യയിലും യൂറോപ്പിലും രോഗം പടരുകയാണ്. സാമ്പത്തിക മേഖലയ്ക്ക് രോഗം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം കണ്ടെത്തിയത്. സംസ്ഥാനങ്ങളോട് അതീവജാഗ്രത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാല്‍പ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയില്‍ 20000ത്തോളംപക്ഷികളെ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ശേഷിക്കുന്ന 15,000ഓളം പക്ഷികളെ ഇന്ന് […]

Kerala News

പക്ഷിപ്പനി; പ്രതിരോധ പ്രവര്‍ത്തനം ശക്തമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി കെ രാജു

  • 5th January 2021
  • 0 Comments

സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു. വിഷയം മന്ത്രിസഭയില്‍ ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 50,000 പക്ഷികളെ വരെ പക്ഷിപ്പനി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം. കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച […]

Kerala News

പക്ഷിപ്പനി; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, പ്രതിരോധ നടപടികള്‍ ആരംഭിച്ചു

  • 5th January 2021
  • 0 Comments

സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനിടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവില്‍ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും […]

Kerala News

സംസ്ഥാനത്ത് പക്ഷിപ്പനിയും; കോട്ടയത്തും ആലപ്പുഴയിലും വൈറസ് സ്ഥിരീകരിച്ചു

  • 4th January 2021
  • 0 Comments

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം മന്ത്രി കെ.രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. H5N8 വൈറസിനെയാണ് കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.

error: Protected Content !!