പിടികൂടുന്നതിനിടെ പരിക്കേറ്റു;ഗുരുതരാവസ്ഥയിലായ ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈനികർ
കാശ്മീരിലെ രജൗരി ജില്ലയില്‍ പിടിയിലായ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈനികർ. ഈ മാസം 21നായിരുന്നു ആക്രമണം.തബാറക് ഹുസൈൻ എന്ന 32 കാരനാണ് സൈന്യത്തിന്റെ പിടിയിലായത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. “തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാൽ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈൻ. ഞങ്ങളുടെ ടീമിലെ അംഗങ്ങൾ അയാൾക്ക് മൂന്ന് കുപ്പി രക്തം നൽകി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ഓപ്പറേഷൻ സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ […]