ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ;അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിഞ്ഞേ പറ്റൂ
പാക്കിസ്ഥാനെതിരെ യുഎൻ സുരക്ഷാസമിതി യോഗത്തിൽ തുറന്നടിച്ച് ഇന്ത്യ.പാക് അധിനിവേശ കാശ്‌മീരിൽ നിന്നടക്കം പാകിസ്ഥാൻ പിൻവാങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പിഒകെയിലെ പാകിസ്താൻ്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താൻ്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു.‘ പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ സാധാരണ അയൽപക്ക സൗഹൃദം ആഗ്രഹിക്കുന്നു. സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും പ്രശ്‌നങ്ങൾ പരിഹരിക്കാൻ […]


