International News

പാകിസ്താനിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

  • 17th January 2024
  • 0 Comments

ചൊവാഴ്ച പാകിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്‌ലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ അപലപിച്ച പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാഖിനും സിറിയയ്ക്കും ശേഷം ഇറാൻ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ […]

International News

പാകിസ്ഥാനിൽ ഓഡിയോക്ലിപ്പ് വിവാദം കത്തുന്നു;ഇമ്രാന്‍ ഖാന്റേത് എന്ന പേരില്‍ പുറത്തുവന്നത് ഫോണ്‍ സെക്‌സ് ഓഡിയോ

  • 21st December 2022
  • 0 Comments

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെതെന്ന പേരിൽ പുറത്തുവന്ന ഫോണ്‍ സെക്‌സ് ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഓഡിയോ ക്ലിപ്പിൽ, ഇമ്രാൻ ഖാൻ എന്ന് പറയപ്പെടുന്ന ഒരാൾ സ്ത്രീയോട് മോശമായ ഭാഷയിൽ സംസാരിക്കുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാ​ഗമാണ് ക്ലിപ് പുറത്തുവന്നതെന്നും നിലവിലെ സഖ്യസർക്കാരിനെയും സൈനിക മേധാവികളുമാണ് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രിയുടെ ഓഫിസാണ് ക്ലിപ് ചോർത്തി […]

National News

ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണിയുമായി പാക് നേതാവ്

  • 18th December 2022
  • 0 Comments

ഇന്ത്യയ്ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും അപക്വമായ പരാമര്‍ശം.‘‘പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്നു പിന്നാക്കം പോകില്ല’’ – പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ബിലാവലിന്റെ പരാമര്‍ശത്തിന് […]

International

ഇമ്രാൻ ഖാന്റെ കാലിലെ എല്ലിന് പൊട്ടൽ, വെടിയുണ്ട നീക്കം ചെയ്തു, പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ

  • 4th November 2022
  • 0 Comments

പാകിസ്ഥാൻ: ഇമ്രാൻ ഖാൻറെ കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തു. എന്നാൽ വെടിയുണ്ടയേറ്റ് കാലിലെ എല്ലിന് പൊട്ടലുണ്ടെന്നും എങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിൻറെ ശാരീരിക പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാണെന്നും അറിയിപ്പിൽ പറയുന്നു. എങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇമ്രാൻ ഖാൻറെ ബ്ലഡ് പ്രഷർ നിയന്ത്രണ വിധേയമാണെന്നും ഡോ ഹൈസൽ സുൽത്താൻ അറിയിച്ചു. ഡോ. ഫൈസൽ സുൽത്താൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇമ്രാൻ ഖാൻറെ ചികിത്സ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ മുൻ സ്പെഷ്യൽ അസിസ്റ്റൻറായിരുന്നു ഡോ.ഫൈസൽ സുൽത്താൻ. […]

International News

പ്രളയ ദുരിതത്തില്‍ പാകിസ്ഥാന്‍; മരണം 1000 കടന്നു, 150 പാലങ്ങള്‍ തകര്‍ന്നു, അടിയന്തരാവസ്ഥ

  • 27th August 2022
  • 0 Comments

കനത്ത മഴയില്‍ പാകിസ്താനില്‍ പ്രളയം. ആയിരത്തിധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മൂവായിരത്തിലധികം കിലോമീറ്റര്‍ റോഡുകളും 150 പാലങ്ങളും തകര്‍ന്നു. ദശലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വിവരം. 57 ലക്ഷം ജനങ്ങള്‍ പ്രളയത്തില്‍ അഭയകേന്ദ്രങ്ങളില്ലാതെ നില്‍ക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡാേണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഖൈബര്‍ […]

International News

ജനങ്ങള്‍ക്ക് ഇരുട്ടടി; പണപ്പെരുപ്പം 21.3 ശതമാനം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ പാകിസ്താന്‍

  • 27th July 2022
  • 0 Comments

പാകിസ്താന്‍ അതിശക്തമായ പണപ്പെരുപ്പവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുമ്പോള്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കാന്‍ ഭരണകൂടം തയ്യാറാകുന്നു. ഊര്‍ജ പ്രതിസന്ധിക്കും ഉഷ്ണ തരംഗത്തിനും ഇടയില്‍ പിടിച്ചു നില്‍ക്കാനാവാതെ രാജ്യം വൈദ്യുതി വില ഉയര്‍ത്തിയിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് പാക് സര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് കഴിഞ്ഞ മാസം പണപ്പെരുപ്പം 21.3 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ അമിത വിലക്കയറ്റം, കുറയുന്ന വിദേശ ധന കരുതല്‍ ശേഖരം, പാക് കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് പാകിസ്ഥാനെ തളര്‍ത്തുന്നത്. കൂടാതെ രാജ്യം അതിവേഗം കുറയുന്ന […]

International News

സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാന്‍; പെട്രോളിന് ഒറ്റ ദിവസം കൊണ്ട് വര്‍ദ്ധിപ്പിച്ചത് മുപ്പത് രൂപ

സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാകിസ്ഥാനില്‍ ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ വന്നത് ലിറ്റര്‍ ഒന്നിന് മുപ്പതു രൂപയുടെ വര്‍ധന. ഇതോടെ പെട്രോളിന്റെ ചില്ലറ വില്പന വില ലിറ്ററിന് 180 പാകിസ്താനി രൂപയാകും. ഡീസലിന്റെ വിലയിലും 25 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ഇന്ധന വിലക്ക് പുറമെ വൈദ്യുതി നിരക്കും യൂണിറ്റ് ഒന്നിന് ഏഴു രൂപ കൂട്ടാന്‍ തീരുമാനമുണ്ടായി. ഇതിന് പുറമേ മണ്ണെണ്ണയ്ക്കും മുപ്പത് രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മണ്ണെണ്ണ 155.56 രൂപയായും ഉയര്‍ന്നു. കടക്കെണിയില്‍ നിന്ന് കരകയറാന്‍ ഐഎംഎഫിന്റെ നിബന്ധനകള്‍ക്ക് […]

National News

ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ അബദ്ധത്തില്‍ പതിച്ച സംഭവം;പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകൾ

  • 16th March 2022
  • 0 Comments

പാകിസ്താനില്‍ ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ ചെന്നുപതിച്ച സംഭവത്തില്‍ പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകൾ. മാര്‍ച്ച് ഒമ്പതിനാണ് പഞ്ചാബിലെ അംബാലയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വാർത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. […]

International National News

പാക്കിസ്ഥാനില്‍ പതിച്ച് ഇന്ത്യന്‍ മിസൈല്‍; ഖേദം പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രാലയം

  • 12th March 2022
  • 0 Comments

പാക്കിസ്ഥാനില്‍ പതിച്ചത് ഇന്ത്യന്‍ മിസൈല്‍ എന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാനില്‍ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് ഒന്‍പതിന് അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ”പാക്കിസ്ഥാനിലെ ഒരു പ്രദേശത്താണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം. സംഭവം അങ്ങേയറ്റം ഖേദകരമാണെങ്കിലും, അപകടത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നതും ആശ്വാസകരമാണ്,” കുറിപ്പില്‍ പറഞ്ഞു. സംഭവം ഗൗരവപരമായാണ് ഇന്ത്യ […]

National News

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ;അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിഞ്ഞേ പറ്റൂ

  • 17th November 2021
  • 0 Comments

പാക്കിസ്ഥാനെതിരെ യുഎൻ സുരക്ഷാസമിതി യോഗത്തിൽ തുറന്നടിച്ച് ഇന്ത്യ.പാക് അധിനിവേശ കാശ്‌മീരിൽ നിന്നടക്കം പാകിസ്ഥാൻ പിൻവാങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പിഒകെയിലെ പാകിസ്താൻ്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താൻ്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു.‘ പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ സാധാരണ അയൽപക്ക സൗഹൃദം ആഗ്രഹിക്കുന്നു. സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും പ്രശ്‌നങ്ങൾ പരിഹരിക്കാൻ […]

error: Protected Content !!