അതിർത്തിയിൽ പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ പ്രകോപനം; വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു
ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ രാംഘര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു. പാക് അര്‍ധ സൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സാണ് വെടി വെപ്പ് നടത്തിയത്. പ്രകോപനമില്ലാതെയായിരുന്നു പാക് വെടിവെപ്പ്. ബി.എസ്.എഫ്. ഔട്ട്‌പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ്. 24 ദിവസത്തിനിടെ മൂന്നാം തവണയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. വെടിയേറ്റ ബി.എസ്.എഫ്. ജവാനെ ആദ്യം പ്രാദേശിക ആശുപത്രയിലും പിന്നീട് ജമ്മുവിലെ ജി.എം.സി. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . പാകിസ്താന്‍ […]