എഎംഎംഎയ്ക്ക് തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും ഇടവേള ബാബുവിന്റെ പരാമർശത്തിൽ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണം;
മലയാള സിനിമാ താരസംഘടനയായ എ.എം.എം.എയ്ക്ക് (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്സ്) തുറന്ന കത്തുമായി നടിമാരായ രേവതിയും പത്മപ്രിയയും. ഇടവേള ബാബുവിന്റെ പരാമർശത്തിൽ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വിചാരണാഘട്ടത്തിലുള്ള ഒരു കേസിനെ കുറിച്ച് മോശമായി സംസാരിച്ച് സംഘടനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ കേസിനെ വില കുറച്ച് കാണിക്കാൻ സംഘടനയിലെ തന്നെ ചില താരങ്ങൾ ശ്രമിക്കുന്നുണ്ട്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം സംഘടനാ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവന. അൻപത് ശതമാനത്തിലേറെ വനിതകളുള്ള ഈ സംഘടനയിൽ […]
