സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച
സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച. നെൽവയലുകളും ജലാശയങ്ങളും നികത്തുന്നുവെന്ന പരാതികളിൽ നടപടിയില്ല. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ലഭിച്ച 7064 പരാതികളിൽ ജലാശയങ്ങളും വയലുകളും പൂർവ സ്ഥിതിയിലാക്കിയത് 124 കേസുകളിൽ മാത്രമാണ്. 396 കേസുകളിൽ പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തിട്ടില്ല.സംസ്ഥാനത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട നിയമം കൂടിയായിരുന്നു ഇത്. എന്നാൽ നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നെൽവയൽ, തണ്ണീർത്തടങ്ങൾ നികത്തിയതുമായി ബന്ധപ്പെട്ട് […]
