പടയപ്പയുടെ വിളയാട്ടം വീണ്ടും; കൃഷി നശിപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിന് സമീപത്തെ ചട്ട ഭാഗത്ത് നിലയുറപ്പിച്ചിരുന്ന പടയപ്പ ഇന്നലെ രാത്രി 11 മണിയോടെ മൂന്നാർ ടൗണിലെക്ക് എത്തി. ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടാന സമീപത്തെ കൃഷി നശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് മറയൂരിലെത്തിയ പടയപ്പ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് വാഴ, തീറ്റപ്പുല്ല് അടക്കമുള്ള കൃഷി നശിപ്പിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം തൊഴിലാളി ലയങ്ങൾക്കിടയിൽ നിന്ന പടയപ്പ എട്ടുമണിയോടുകൂടി മൂന്നാർ മറയൂർ സംസ്ഥാനപാത വഴി പാമ്പൻ […]
