പടനിലത്തെ ഗതാഗത തടസ്സം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
പടനിലം: ദേശീയപാത 766 ല്‍ പടനിലത്ത് പൂനൂര്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നത് കാരണം പതിവായി ഗതാഗതം തടസ്സപ്പെടുന്നതില്‍ റോഡ് ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ടിഎ റഹീം എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു.