information Local

പടനിലം കളരിക്കണ്ടി റോഡിൽ ടാറിങ്: ശനിയാഴ്ച വരെ അടച്ചിടും

  • 10th March 2023
  • 0 Comments

പടനിലം – കളരിക്കണ്ടി റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി 2023 മാർച്ച് 10 വെള്ളിയാഴ്ച പടനിലം മുതൽ കളരിക്കണ്ടി വരെയും കൂടെയുള്ള എല്ലാ കണക്ഷൻ റോഡുകളും രാവിലെ 6 മണി മുതൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ പൂർണ്ണമായും അടയ്ക്കുന്നതാണ്. യാത്രക്കാർ ഈ ദിവസങ്ങളിൽ പൂർണമായി സഹകരിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അറിയിച്ചു.

Kerala News

പടനിലം, ചെത്തുകടവ് ജംഗ്ഷനുകളിൽ സ്ഥലമെടുപ്പ് സർക്കാർ ഉത്തരവായി

  • 12th August 2022
  • 0 Comments

പടനിലം, ചെത്തുകടവ് ജംഗ്ഷനുകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. പടനിലം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് ജംഗ്ഷൻ നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പടനിലം പാലം മുതൽ എൻ.എച്ച്. വരെയുള്ള റോഡിൻ്റെ ഇരു ഭാഗങ്ങളിലായി 44.3 സെൻ്റ് സ്ഥലം ഏറ്റെടുക്കുന്നതിനാണ് ഇപ്പോൾ സർക്കാർ ഉത്തരവായിട്ടുള്ളത്. ഈ ഭാഗം നവീകരിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭ്യമാക്കിയിട്ടുള്ളതാണ്. ചെത്തുകടവ് കുരിക്കത്തൂർ റോഡിൻ്റെ ഇപ്പോൾ നടന്നുവരുന്ന അഞ്ച് കോടി രൂപ […]

Kerala News

പടനിലം ജംഗ്ഷന്‍ നവീകരണം 1 കോടി രൂപയുടെ ഭരണാനുമതി

  • 2nd April 2022
  • 0 Comments

പടനിലം ജംഗ്ഷന്‍ നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2021-22 ബഡ്ജറ്റില്‍ ഈ പ്രവൃത്തിക്ക് തുക വകയിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉൾപ്പെത്തിയിരുന്നു. നാഷണല്‍ ഹൈവേ 766 ലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലൊന്നാണ് പടനിലം. മലബാറിലെ തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ സി.എം മഖാം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന നരിക്കുനി റോഡ് ഈ ജംഗ്ഷനിലാണ് സന്ധിക്കുന്നത്. 5.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ പടനിലം പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ആരംഭിക്കുന്ന ഈ ജംഗ്ഷന്‍ വീതികൂട്ടി നവീകരിക്കണമെന്ന […]

Local News

പടനിലം ജംഗ്ഷന്‍ വിപുലീകരണത്തിന് പദ്ധതി

  • 26th August 2021
  • 0 Comments

നാഷനല്‍ ഹൈവേ 766 ലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പടനിലം ജംഗ്ഷന്‍ വിപുലീകരണത്തിന് പദ്ധതി തയ്യാറാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2021-22 ബഡ്ജറ്റില്‍ ഈ പ്രവൃത്തിക്കായി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പടനിലത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയുടേയും പാലത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടേയും ഭരണാനുമതി നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് പാലത്തിന്റെ പ്രവൃത്തി ആരംഭിക്കും. ജംഗ്ഷന്‍ വിപുലീകരണത്തിന് ഡിസൈന്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥ സംഘം പടനിലം ജംഗ്ഷന്‍ സന്ദര്‍ശിച്ചു. […]

Local

ഉപ്പഞ്ചേരിമ്മൽ ഹുസയിൻ നിര്യാതനായി

പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയുമായിരുന്ന ഉപ്പഞ്ചേരിമ്മൽ ഹുസയിൻ (59) നിര്യാതനായി. ഭാര്യ: സുബിത മക്കൾ: റഫ്നാസ്, സുഫിയാൻ, റിഫ മരുമകൾ: ജസ്ന സഹോദരങ്ങൾ: മാമുക്കോയ, അഷ്റഫ് (കെ എസ് ആർ ടി സി ),സഫിയ , ആയിശ , നബീസ, ജമീല.മയ്യിത്ത് 5 മണിക്ക് വീട്ടിൽ നിന്നും എടുക്കും.

Local

പടനിലം വളവില്‍ വീണ്ടും ലോറി മറിഞ്ഞു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പടനിലം; താഴെ പടനിലം വളവില്‍ പച്ചക്കറി ലോറി തലകീഴായ് മറിഞ്ഞ് അപകടം. പലര്‍ച്ചെ ഒരുമണിയോടെയാണ് തൃശ്ശൂരേക്ക് പോവുകയായിരുന്ന ലോറി പരസ്യ ബോര്‍ഡിലും റോഡിന്റെ സൈഡ് ഭിത്തിയിലും തട്ടി താഴെയുള്ള വയലിലേക്ക് തലകീഴായ് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവറും തൊഴിലാളിയും അത്ഭുതകരമായ് രക്ഷപ്പെട്ടു. താഴെ പടനിലം റോഡില്‍ അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണ്. മാസങ്ങള്‍ക്ക് മുമ്പ് സമാനമായി ഒരു ലോറി ഇത്തരത്തില്‍ വയലിലേക്ക് തലകീഴായ് മറിഞ്ഞിരുന്നു.പിന്നീടും പല അപകടങ്ങളും ഇവിടെയുണ്ടായി. വലിയ വളവും ഇറക്കവും ആണ് മിക്ക അപകടങ്ങള്‍ക്കും കാരണം. […]

Local

പടനിലത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്ക്

  • 19th December 2019
  • 0 Comments

പടനിലം; പടനിലത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്ക്. താമരശ്ശേരി ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാര്‍ പടനിലം സ്വദേശി യാത്ര ചെയ്ത ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചിട്ടുണ്ട്.

Local

പടനിലം ഗവ. എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി എ.സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു

  • 30th November 2019
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിലെ പടനിലം ഗവ. എല്‍പി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്ന നിക്ഷേപങ്ങള്‍ ഭാവിലേക്കുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സ്‌കൂളായാലും നാടിന്റെ ശ്രദ്ധയുണ്ടാകണം. ഏവര്‍ക്കും ദുഖമുണ്ടാക്കിയ സംഭവമാണ് സുല്‍ത്താന്‍ബത്തേരിയിലുണ്ടായത്. സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പൊതുവിദ്യാല സംരക്ഷണ യജ്ഞം ഉണ്ടാക്കിയ നേട്ടം തമസ്‌കരിക്കാന്‍ ഇടവരരുത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ […]

Local

പടനിലത്തിന്റെ സ്വന്തം സലാം മാസ്റ്റര്‍

  • 29th November 2019
  • 0 Comments

പടനിലം സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞ് ക്ലാസ് ആരംഭിക്കുമ്പോള്‍ എല്ലാവരും നന്ദി പറയുന്ന വ്യക്തിയാമ് സലാം മാസ്റ്റര്‍. സ്‌കൂളിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റും അത്രയ്ക്കും പ്രശംസനീയം. പുതിയെ കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ പടനിലം സ്വദേശി ഹാരിസ് സലാം മാഷിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാവുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ പടനിലത്തിന്റെ തിരു നെറ്റിയിൽ തിലകച്ചാർത്തായ് ഉദിച്ചു നിൽക്കുന്ന ആത്മവിദ്യാലയതിന്റെ ചരിത്രമെഴുതുമ്പോൾ ഈ നാടിന്റെ മത – രാഷ്ട്രീയ ചിന്തകൾക്കപ്പുറമുള്ള കൂട്ടായ്മയെ, ഒത്തൊരുമയെ, പരസ്പര സഹകരണത്തെ, സ്നേഹത്തെ […]

Local

പടനിലം ഗവ.എല്‍.പി സ്‌കൂളിന് ശാപമോക്ഷം; പുതിയ കെട്ടിടം 30 ന് ഉദ്ഘാടനം ചെയ്യും

  • 27th November 2019
  • 0 Comments

കുന്ദമംഗലം: പടനിലം പൂനൂര്‍ പുഴയോരത്ത് പുതിയ കെട്ടിടം പൂര്‍ത്തിയായതോടെ പടനിലം ഗവ.എല്‍.പി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ഇനി സൗകര്യത്തോടെ പഠിക്കാം. നവംബര്‍ 30നാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. ഏറെക്കാലമായി വയനാട് ദേശീയപാതയോരത്ത് അസൗകര്യങ്ങളുമായി വീര്‍പ്പുമുട്ടി കഴിയുകയായിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് ഇതോടെ ശാപമോക്ഷമാകും. 1954 ല്‍ പടനിലത്തിനടുത്ത് പുള്ളിക്കോത്ത് ഏകാദ്ധ്യാപക വിദ്യാലയമായാണ് സ്‌ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് 1963ല്‍ പടനിലം ദേശീയപാതയോരത്തെ മൂന്നരസെന്റ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റി. നാല് ക്ലാസ് മുറികളും ഓഫീസും സ്റ്റാഫ് മുറിയുമെല്ലാം […]

error: Protected Content !!