പച്ചത്തുരുത്ത് പദ്ധതി ഏറ്റെടുത്ത് പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍
കുന്ദമംഗലം : ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പെരുവയല്‍ പഞ്ചായത്തില്‍ തുടക്കമായി. ഹരിതകേരളം മിഷന്റെയും പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളിലെ അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് വൈ.പി ശാന്ത തൈ നടീല്‍ കര്‍മ്മം നിര്‍വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പത്ത് സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമായത്. സ്‌ക്കൂളിലെ മൂന്ന് സ്ഥലത്തായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ അഞ്ച് സെന്റ് […]