ബിജെപിയുമായി മാണി സി കാപ്പൻ വോട്ട് കച്ചവടം നടത്തി- ജോസ് കെ മാണി ; ജയിച്ചത് ബിജെപിയുടെ വോട്ട് കൊണ്ടല്ല ; മാണി സി കാപ്പൻ
തെരഞ്ഞെടുപ്പില്‍ പാലായിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. പാലായില്‍ വോട്ടുകച്ചവടം നടന്നുവെന്ന് ജോസ് കെ മാണി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി.സി. കാപ്പന്‍ ബിജെപിയുടെ വോട്ട് പിടിക്കാന്‍ ശ്രമിച്ചുവെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി. ബിജെപിക്ക് കാശ് നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിച്ചത് ജോസ് കെ മാണിയെന്നായിരുന്നു ആരോപണത്തിനെതിരെ മാണി. സി. കാപ്പന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാമപുരത്തെത്തി ജോസ് കെ മാണി 15 ലക്ഷം രൂപ നല്‍കിയെന്ന് […]

