നിപ സംശയം; സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങി; കോഴിക്കോട് മാസ്‌ക് നിർബന്ധമല്ല; പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് നിപ സംശയം ഉണ്ടായതിനെത്തുടർന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് മാസ്‌ക് നിർബന്ധമല്ലെന്നും ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാമെന്നും മാധ്യമപ്രവർത്തകർ ആശങ്ക സൃഷ്‌ടിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിപയുടെ സൂചന കിട്ടിയ സമയം മുതല്‍ പ്രതിരോധ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി […]
