ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയും
ഈ മാസം അവസാനം ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയും പങ്കെടുക്കും. 25 അംഗ ഇന്ത്യന്‍ ടീമിലാണ് പി.യു. ചിത്രയും ഇടം നേടിയത്. 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുന്നത്. ജിന്‍സണ്‍, അനസ്, ഗോപി, ശ്രീശങ്കര്‍ എന്നീ മലയാളി താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
