കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല; മുന്‍ ഗവര്‍ണര്‍ പി സദാശിവം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ മുന്‍ കേരള ഗവര്‍ണര്‍ സദാശിവം. കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് പി സദാശിവം പറഞ്ഞു. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മര്യാദയെന്ന നിലയില്‍ ഗവര്‍ണറെ ഇത്തരം അവസരങ്ങളില്‍ സര്‍ക്കാരിന് വിവരം അറിയിക്കാം. അദ്ദേഹം ഭരണഘടന പരമായി സംസ്ഥാനത്തിന്റെ തലവനാണ്. ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാധ്യത ഇല്ല’ എന്നും അദ്ദേഹം […]
