അതിജീവനത്തിന്റെ പാതകൾ കണ്ടെത്തണം- സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
കോവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതകൾ കണ്ടെത്തണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാമൂഹിക ജീവിതത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ സമുച്ചയത്തിൽ കോവിഡ് കരുതലും അനുഭവവും എന്ന വിഷയത്തിൽ നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ജനാധിപത്യം സ്ഥാപിക്കാനാവശ്യമായ സാഹചര്യത്തിലാണ് ഇന്ന് സമൂഹം. അധ്യയനം, യോഗങ്ങൾ എന്നിവ മാത്രമല്ല സേവന മേഖലകളിലും കൂടുതൽ അവസരങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ […]
