കിറ്റെക്‌സിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് പി രാജീവ്
സര്‍ക്കാരുമായി ഒപ്പുവച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച കിറ്റെക്സ് ചെയര്‍മാന്‍ സാബു ജേക്കബിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായ വകുപ്പിന് ഔദ്യോഗികമായ പരാതികളൊന്നും സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങളില്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നായിരുന്നു കിറ്റെക്സ് അറിയിച്ചത്. ജൂണ്‍ 28 ന് തന്നെ കിറ്റക്സുമായി ബന്ധപ്പെട്ട് പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും […]
