ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല; പി പ്രസാദ്
കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ നടൻ ജയസൂര്യ വിവരിച്ചതിൽ ഏറെ കാര്യങ്ങളും വസ്തുതയ്‌ക്ക് നിരക്കുന്നതല്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കർഷകർക്ക് പണം കൃത്യമായി നൽകുന്നതിൽ ബാങ്കുകളാണ് നിഷേധാത്മക നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ വിമർശനത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ‘‘ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. അദ്ദേഹം ആദ്യം ഉന്നയിച്ച പ്രശ്നം നെല്ലിന്റെ വിലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിൽ നെല്ല്സംഭരണത്തിന്റെ വില സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകുന്നതിൽ താമസം നേരിട്ടെന്നത് യാഥാർഥ്യമാണ്. ആ ഒരു […]