Kerala kerala kerala politics Local

അഭിലാഷിനെ ഏഴ് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; പിന്നീട് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല; പി. മോഹനന്‍

  • 23rd February 2024
  • 0 Comments

കൊയിലാണ്ടി: പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രത്തിന്റെ ഉല്‍സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെ സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ക്ഷേത്ര കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നിരുന്ന സത്യനാഥനെ തന്റെ അയല്‍വാസിയായ അഭിലാഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഏഴ് വര്‍ഷം മുന്‍പ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും പുറത്താക്കിയതിന് ശേഷം അഭിലാഷിന് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.കഴുത്തിനും പുറത്തുമായി നാല് വെട്ടേറ്റ സത്യനാഥനെ […]

Kerala News

പോലീസിന്റെ ഭാഗത്ത് നിന്ന് അസാധാരണമായ നടപടികൾ;പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ്,വിമർശനം

  • 18th September 2022
  • 0 Comments

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ സിറ്റി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് വിമര്‍ശനം ഉന്നയിച്ചത്.സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടക്കുന്നു. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നു. തീവ്രവാദ […]

Kerala News

‘ആര്‍എംപിക്കാര്‍ ഒറ്റുകാര്‍’എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരി പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

  • 11th July 2022
  • 0 Comments

പിടി ഉഷയ്ക്കും ആര്‍എംപി എം എൽ എ കെ കെ രമക്കും എതിരായ വിവാദ പരാമര്‍ശത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ.വടകരയിലെ എംഎല്‍എ സ്ഥാനം ഒറ്റിക്കൊടുക്കലിന് പകരമായി കിട്ടിയതാണെന്ന് പി മോഹന്‍ പറഞ്ഞു. കെ കെ രമയ്ക്ക് എതിരെ എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആര്‍എംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു. ‘രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. പത്ത് രക്തസാക്ഷികളുടെ ത്രസിപ്പിക്കുന്ന […]

Kerala News

കോടഞ്ചേരി വിവാദ വിവാഹം;ജോര്‍ജ് എം തോമസിന്‍റേത് നാക്കുപിഴ,ലൗ ജിഹാദ് പ്രചാരണം ആര്‍എസ്എസിന്റേത്;പി മോഹനന്‍

  • 13th April 2022
  • 0 Comments

കോടഞ്ചേരിയിൽ നടന്ന വിവാദ വിവാഹത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി സിപിഐഎം.ജോര്‍ജ് എം തോമസിന്റെ ഭാഗത്തുനിന്നുണ്ടായത് നാക്കുപിഴവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഭാഗത്തുനിന്നുണ്ടായ പിശക് അദ്ദേഹത്തിനും ബോധ്യപ്പെട്ടു, പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനകത്ത് ലൗജിഹാദ് ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടേയില്ല. അത്തരം കാര്യങ്ങളൊന്നും ഈ വിവാഹവുമായി ബന്ധപ്പെട്ടില്ലെന്നും മോഹനന്‍ പറഞ്ഞു. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ […]

Kerala News

പി മോഹനൻ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായി തുടരും;ജില്ലാ കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ

  • 12th January 2022
  • 0 Comments

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു.എളമരം കരീംമിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കമ്മിറ്റിയോഗമാണ്‌ പി മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌.അതേസമയം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനേയും തിഞ്ഞെടുത്തു.കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങളും 5 പേര്‍ വനിതകളുമാണ്.സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു.

News

എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി. മോഹനന്‍

  • 20th November 2019
  • 0 Comments

മാവോയിസ്റ്റുകലെ വളര്‍ത്തുന്നത് ഇസ്ലാം തീവ്രവാദ സംഘടനകളാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. താന്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും മുസ്ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല എന്നും പി മോഹനന്‍ പറഞ്ഞു. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു. വിമര്‍ശിച്ചത് ഇസ്ലാമിക തീവ്രവാദികളെ മാത്രമാണ്. ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ അത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. […]

News

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍; പി മോഹനന്‍

  • 19th November 2019
  • 0 Comments

ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു.താമരശ്ശേരിയില്‍ നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്റെ പരാമര്‍ശങ്ങള്‍. അതേസമയം പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരില്‍ പിടികൂടാനുള്ള മൂന്നാമനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ […]

News

യുഎപിഎ ചുമത്തി അറസ്റ്റ്; പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി പി.മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചു എന്ന കാരണത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് രണ്ടുപേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാവോവാദികളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍യു.എ.പി.എ. ചുമത്തുന്നത് ശരിയല്ലെന്നും പോലീസ് ആഴത്തിലുള്ള പരിശോധന നടത്തിയതിനുശേഷം മാത്രമേ യു.എ.പി.എ. പോലെയുള്ള വകുപ്പുകള്‍ ചുമത്താവൂ എന്നും മാതൃഭൂമി പി.മോഹനന്‍ പറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

error: Protected Content !!