മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്
എറണാകുളം മഹരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് ഫലം പ്രസിദ്ധീകരിച്ചിട്ടും അത് തിരുത്താൻ വൈകിയത് ജാഗ്രത കുറവായെന്നാണ് വിലയിരുത്തൽ.അനാവശ്യവിവാദം ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിലുണ്ട്.മഹാരാജാസ് കോളജിലെ ആർക്കിയോളജി വിദ്യാർഥിയായിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് തെറ്റായി ഫലം പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് […]

