Kerala News

ലോകായുക്ത: സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ല: പി കെ കുഞ്ഞാലിക്കുട്ടി

  • 31st March 2023
  • 0 Comments

മലപ്പുറം: ലോകായുക്ത പരാമർശത്തിൽ സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തിട്ടില്ലെന്ന വിധി വന്നാൽ മാത്രമേ ആശ്വസിക്കാൻ സാധിക്കുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. ദുരുപയോഗം നടന്നിട്ടില്ലെന്നു പറയാത്ത സ്ഥിതിക്ക് ലോകായുക്ത പരാമർശത്തിൽ സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ല. ലോകായുക്ത ഇന്ന് പരിഗണിച്ചത് സാങ്കേതികത്വം മാത്രമാണ്. വിവിധ ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നതാണ് പ്രശ്‍നം. വളരെ സുതാര്യമായ രീതിയിൽ ഫണ്ടുകൾ വിനിയോഗിക്കാമായിരുന്നു എന്നാണ് യുഡിഎഫ് […]

Kerala

‘സ്‌കൂളുകളിലെ സമയമാറ്റം അംഗീകരിക്കാനാവില്ല’; എടുത്തുചാടിയുള്ള പരിഷ്കരണം ദോഷം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

  • 24th September 2022
  • 0 Comments

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠനസമയമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുസർക്കാരിന്റെയും അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. സർക്കാരിന്റെ താൽപര്യം ചർച്ചകൾ ഇല്ലാതെ നടപ്പാക്കാൻ ശ്രമിച്ചാൽ വിപരീത ഫലമാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎമ്മെന്ന് പിഎംഎ സലാം ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സമസ്ത അടക്കമുള്ള സംഘടനകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. വിഷയത്തിൽ സമസ്തയ്‌ക്കൊപ്പം നിലപാട് കടുപ്പിക്കും. ആലോചനയില്ലാതെ എടുത്തുചാടി പരിഷ്‌കരണത്തിന് തുനിഞ്ഞാൽ ദോഷം […]

Kerala News

ഇ.പി ജയരാജനെ തള്ളി ലീഗ്,കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്ന് കുഞ്ഞാലിക്കുട്ടി,ക്ഷണം സിപിഐഎമ്മിന്റെ കാപട്യമെന്ന് ഇ ടി മുഹമ്മദ് ബഷീർ

  • 23rd April 2022
  • 0 Comments

ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് എന്ന് പി കെ കുഞ്ഞാലികുട്ടി.കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ദേശീയതലത്തിൽ സിപിഎം അടക്കമുള്ള കക്ഷികൾ കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെന്നും യുഡിഎഫില്‍ ഒരാശയക്കുഴപ്പവുമില്ലെന്നും നേതാക്കൾ പറഞ്ഞു. ആശയക്കുഴപ്പം ഇപ്പോൾ ഇടതുമുന്നണിയിലാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ നടക്കുന്ന പാർട്ടി യോഗത്തിനെത്തവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി […]

error: Protected Content !!