Kerala

പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങും; വാഹനത്തിന് 35 ലക്ഷം രൂപ അനുവദിച്ചു

  • 21st November 2022
  • 0 Comments

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. 35 ലക്ഷം രൂപ ഇതിനായി പാസാക്കി. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. […]

Kerala News

വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല,വിമർശനം അംഗീകരിക്കുന്നു

  • 3rd August 2022
  • 0 Comments

കര്‍ക്കടക വാവ് ബലിക്ക് സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന് പറഞ്ഞുകൊണ്ട് പി.ജയരാജന്റെ ആഹ്വാനം വിവാദമായതോടെ വിശദീകരണവുമായി പി.ജയരാജന്‍ വീണ്ടും രംഗത്തെത്തി.ഫേസ്ബുക്ക് കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നതെന്നും ജയരാജന്‍ പറഞ്ഞു.തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി […]

Kerala News

നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല;സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുത്;മുനീറിനോട് ജയരാജൻ

  • 2nd August 2022
  • 0 Comments

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാവ് പി. ജയരാജന്‍.വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ധേഹത്തിൻ്റെ ഭാര്യയെയും ഉൾപ്പെടുത്തി താങ്കൾ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല.താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം മുനീറിനില്ലെന്നും ജയരാജൻ പറഞ്ഞു. ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിൻ്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിൻ്റെ നേട്ടങ്ങൾ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാൽ അത്തരക്കാരിൽ ചിലർ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കെതിര് നിന്നാൽ […]

Kerala News

നമ്മുടെ നാടിനെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുത്തു കൂടാ;പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷം

  • 29th July 2022
  • 0 Comments

കർക്കിട വാവുബലിദര്‍പ്പണ സേവനത്തിന് ആഹ്വാനം ചെയ്ത നടപടിയില്‍ വിശദീകരണവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. വര്‍ഗീയത രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് പോരാട്ടങ്ങള്‍ ജനാധിപത്യപരമാകണമെന്ന് അദ്ദേഹം പറഞ്ഞു.മതവിശ്വാസികളോട് യുക്തിവാദികളില്‍ നിന്നും ഭിന്നമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളതെന്നും പി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. പി.ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം. വിശ്വാസികള്‍ ഒത്തുചേരുന്ന പൊതു ഇടങ്ങള്‍ മതതീവ്രവാദികള്‍ക്ക് വിട്ടു നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷം. സമൂഹം സംവാദക്ഷമമാകുന്നത് ഏതു വിഷയത്തിലും നല്ലതാണ്. സംവാദം ആരോഗ്യകരമാകണം […]

Kerala News

ബലിതർപ്പണം;ഭീകര മുഖങ്ങള്‍ മറച്ച് വെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുത്

  • 27th July 2022
  • 0 Comments

വാവ് ബലിതര്‍പ്പണത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന് സിപിഎം നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി. ജയരാജന്‍.ബലിതര്‍പ്പണം ഭീകര മുഖങ്ങൾ മറച്ചുവയ്ക്കാൻ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.പിതൃസ്മരണ ഉയര്‍ത്തി വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന് വാവു ബലിതര്‍പ്പണത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സാങ്കല്‍പ്പിക സംഗമങ്ങള്‍ ആണ് കര്‍ക്കടക വാവ് ബലി. നാളെ മലയാളികളില്‍ […]

Kerala News

‘ആ രീതി സിപിഐഎമ്മിനില്ല’പയ്യന്നൂര്‍ ഫണ്ട് വിവാദത്തിൽ മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പി ജയരാജൻ

  • 20th June 2022
  • 0 Comments

പയ്യന്നൂര്‍ ഫണ്ട് വിവാദത്തിൽ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷണനുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ.സംഘടനാ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയാണ്. മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവവെന്നും കൂടുതലൊന്നും പറയാനില്ലെന്നും പി ജയരാജനുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല. പയ്യന്നൂരിൽ മൂന്ന് […]

Kerala News

ഫണ്ട് വിവാദത്തില്‍ പി ജയരാജന്റെ അനുനയനീക്കം പരാജയം,തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ

  • 20th June 2022
  • 0 Comments

പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക‍ൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി.തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല.ടി ഐ മധുസൂധനൻ എം എൽ എ യ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പി. ജയരാജനുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി നടപടി […]

Kerala News

നിയമിച്ചത് ഒറ്റക്കെട്ടായി; വാർത്തകൾ മാധ്യമ സൃഷ്ടിയെന്ന് പി ജയരാജന്‍

  • 20th April 2022
  • 0 Comments

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് എടുത്തതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ.ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു. ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് പറയാൻ കഴിയില്ല. തീരുമാനം ഏകകണ്ഠം. ഞാനും തീരുമാനത്തിന്റെ ഭാഗമാണ്. ശശി […]

Kerala News

‘ചാമ്പിക്കോ ‘ട്രെൻഡായി പി ജയരാജന്റെ വീഡിയോ ‘കണ്ണൂരിന്റെ മൈക്കിളപ്പന്‍’

  • 31st March 2022
  • 0 Comments

ഭീഷ്മ പര്‍വ്വം സിനിമയുടെ ചാമ്പിക്കോ ട്രെന്റിന്റെ ഭാഗമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍.നിലവിൽ കോളജ്, സ്കൂൾ, ഓഫിസുകൾ എവിടെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടെങ്കിലും അവിടെ ‘ചാമ്പിക്കോ’ ഡയലോഗ് ഉറപ്പാണ്.ഈ ട്രെൻഡിനൊപ്പമാണ് ജയരാജനും പങ്കുചേർന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പി. ജയരാജന്‍ ‘മൈക്കിളപ്പ’നായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.മകൻ ജെയിന്‍ രാജ് പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.‘ഇതിലും വലിയ ഓളമൊന്നും ഒരു ട്രെന്റിനും ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല, ചങ്കാണ് പി.ജെ. ചങ്കിടിപ്പാണ് പി.ജെ,മമ്മൂട്ടിയെക്കാള്‍ മാസ്,’ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് […]

Kerala News

ആരൊക്കെ തള്ളിപറഞ്ഞാലും എന്നും ഇടനെഞ്ചിൽ തന്നെ;പി ജയരാജനെ പിന്തുണച്ച് മകൻ

  • 5th March 2022
  • 0 Comments

പി. ജയരാജനെ പിന്തുണച്ച് മകൻ ജെയിൻ രാജ്. സിപിഎമ്മില്‍ നിന്നും അവഗണന നേരിടുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പിന്തുണയുമായി മകന്‍ എത്തിയത്. ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ’ – ജയരാജന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ജയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതിരുന്നതിനെ തുടർന്ന് ജയരാജനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം. സഖാവ് പി.ജെ എന്നാണ് റെഡ് ആര്മി […]

error: Protected Content !!